കോട്ടയം : ഗാന്ധിജയന്തി ദിനത്തിൽ ആർ.ജെ.ഡി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അദ്ധക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ബെന്നി കുര്യൻ, ജോൺ മാത്യു മൂലയിൽ, ഏ.വി. ജോർജ്കുട്ടി, ബെന്നി സി. ചീരഞ്ചിറ, ജോസി ജെയിംസ്, വി.കെ. സജികുമാർ, കെ.ആർ. മനോജ്കുമാർ, ബെന്നി വർഗീസ്, അഡ്വ.എബ്രഹാം പി.തോമസ്, പ്രിൻസ് തോട്ടത്തിൽ, റിജോ പാദുവ, തങ്കച്ചൻ ജോസഫ്, കെ.എസ്. ബെന്നി, പ്രിയൻ ആന്റണി, എൻ. അപ്പുക്കുട്ടൻ, ഇ.ടി.കുര്യൻ എന്നിവർ പ്രസംഗിച്ചു.