rebulid
റീ ബിൽഡ് മെറ്റീരിയൽ ചലഞ്ച് ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: സർഗക്ഷേത്ര സീനിയർ സിറ്റിസൺ ഫോറവും ജോർജ് പടനിലം ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന റീ ബിൽഡ് മെറ്റീരിയൽ ചലഞ്ച് പദ്ധതിയുടെ ഉദ്ഘാടനം സർഗക്ഷേത്രയിൽ ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ നിർവഹിച്ചു. സർഗക്ഷേത്രി ഡയറക്ടർ ഫാ.അലക്‌സ് പ്രായിക്കളം അദ്ധ്യക്ഷത വഹിച്ചു. ജോർജ് പടനിലം ഫൗണ്ടേഷൻ ട്രസ്റ്റിന്റെ സ്ഥാപകൻ ഡോ.ജോർജ് പടനിലം മുഖ്യാതിഥിയായി. സീനിയർ സിറ്റിസൺസ് ഫോറം പ്രസിഡന്റ് ജോസ് ജോസഫ് നടുവിലേഴം സ്വാഗതവും സെബാസ്റ്റ്യൻ മുളപ്പമടം നന്ദിയും പറഞ്ഞു. പുനർനിർമാണ ദൗത്യത്തിൽ പങ്കെടുക്കുന്നതിനും സംഭാവനകൾ നൽകുന്നതിനും ഫോൺ: 8304926481.