gandhy

കോട്ടയം : ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ് സംഘടിപ്പിച്ചു. രാഷ്ട്രീയ ജനതാദൾ കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് ടോമി മ്യാലിൽ, സെക്രട്ടറി വത്സൻ മറ്റത്തിൽ അടക്കം അമ്പതോളം പ്രവർത്തകർ ജനതാദൾ എസിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് എം.ടി. കുര്യൻ സ്വീകരിച്ചു. ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ, നേതാക്കളായ കെ.എസ് രമേശ് ബാബു, ഡോ. തോമസ് സി കാപ്പൻ, സജീവ് കറുകയിൽ, സജി ആലുംമൂട്ടിൽ, പി വി സിറിയക്ക്, വിപിൻ എസ്, ടോണി കുമരകം, ടോമി മ്യാലിൽ, വത്സൻ മറ്റത്തിൽ, ബിജിമോൾ തുടങ്ങിയവർ സംസാരിച്ചു.