ചെന്നാമറ്റം: ചെന്നാമറ്റം ഗ്രാമീണ വായനശാലയുടെ 70ാമത് വാർഷികാഘോഷം അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. ചെന്നാമറ്റം ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ എം.പി ഫണ്ടിൽ നിന്നും നടപടി സ്വീകരിച്ചതായും എം.പി അറിയിച്ചു. വായനശാല പ്രസിഡന്റ് നൈനാൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം രാധാകൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കുരുവിള സി.മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം ജോർജ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് മഞ്ജു പ്രദീപ്, രാജമ്മ ആൻഡ്രൂസ്, ആശാ ബിനു, കുഞ്ഞു പുതുശേരി, എബി ജേക്കബ്, ദീപു കുര്യൻ എന്നിവർ പങ്കെടുത്തു.