തലയോലപ്പറമ്പ്: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പൊതി കയ്യൂരിക്കൽ റോഡിൽ പൂവത്തുംചുവട് ജംഗ്ഷനിൽ കൾവെർട്ട് നിർമാണം നടക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം 6 മുതൽ നിർമ്മാണം പൂർത്തിയാകുന്നത് വരെ പൂർണമായി നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്ത് നിരത്തുകൾ വിഭാഗം തലയോലപ്പറമ്പ് സെക്ഷൻ അസിസ്​റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
ഇറുമ്പയത്ത് നിന്നും വരുന്ന വാഹനങ്ങൾ കപ്പേള ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കൂവപ്പള്ളി കെ.വി സ്‌കൂൾ വഴി വെള്ളൂർ പൊലീസ് സ്​റ്റേഷൻ റോഡു വഴിയും കയ്യൂരിക്കലിൽ നിന്നും വരുന്ന വാഹനങ്ങൾ പൂവത്തുംചുവട് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കലയത്തുംകുന്ന് റോഡ് വഴിയും പോകേണ്ടതാണ്.