പള്ളം: എസ്.എൻ.ഡി.പി യോഗം 28 എ നമ്പർ ശാഖാ ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ കന്നിമാസത്തിലെ ചതയം പൂജ നടക്കും. രാവിലെ 5.30ന് നട തുറക്കൽ ക്ഷേത്രം മേൽശാന്തി നീലംപേരൂർ വിനീഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്ത്വത്തിലും കീഴ്ശാന്തി ഉണ്ണി ശാന്തിയുടെ സഹകാർമികത്വത്തിലും രാവിലെ 6 ന് പ്രഭാത പൂജ,7 മുതൽ ഗുരുദേവ ഭാഗവത പാരായണം. 10 മുതൽ പ്രഭാഷണം പ്രമോദ് വേളൂർ . 12 മുതൽ ഗുരു പുഷ്പാഞ്ചലി , ഗുരുപൂജ, ചതയ പൂജ, 12.45 ന് സമൂഹപ്രാർത്ഥന,1ന് പ്രസാദമൂട്ട്‌