പുഞ്ഞാർ: സാഹസിക സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി മുതുകോര മലയിൽ ടേക്ക് എ ബ്രേക്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട എം.പി ആന്റോ ആന്റണി ഉദ്ഘാടനം നിർവഹിച്ചു. ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവും എം.പി നിർവഹിച്ചു. ടോയ്ലറ്റ് സൗകര്യവും വിശ്രമ കേന്ദ്രവും അടക്കമുള്ള കെട്ടിടം ശുചിത്വ മിഷൻ ഫണ്ടും പഞ്ചായത്ത് ഫണ്ടും ചേർത്താണ് നിർമ്മിച്ചത്. കഫേ സൗകര്യങ്ങൾ തുടങ്ങാൻ കുടുംബശ്രീക്ക് കൈമാറും. നിലവിൽ ശനി ഞായർ ദിവസങ്ങളിൽ നിരവധി ആളുകൾ മുതുകോര മലയിലേക്ക് എത്തുന്നുണ്ട്. സഞ്ചാരികൾക്ക് ലഘു ഭക്ഷണ സൗകര്യത്തിനും ടോയ്ലറ്റ് ഉപയോഗിക്കുന്നതിനും ടേക്ക് ബ്രേക്ക് തുറന്നതോടെ സൗകര്യമാകും.
ടേക്ക് ബ്രേക്ക് നിർമാണത്തിനായി സ്ഥലംവിട്ടുനൽകിയ ജോസ് പി.വി പ്ലാത്തോട്ടത്തിലെ എം.പി ചടങ്ങിൽ ആദരിച്ചു.