ഏറ്റുമാനൂർ :എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണം നടത്തി. കോട്ടയം ഹോളി ഫാമിലി ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകൻ കെ.പി. സാബു പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വിദ്യ ആർ.പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.പി.രാജീവ് ചിറയിൽ, എ.ജി.ഗോപി, എം.സി ജോസ് മുണ്ടിതൊട്ടിൽ, എ.പി.സുനിൽ, ഡോ.രാകേഷ് പി.മൂസത് എന്നിവർ പ്രസംഗിച്ചു.