പാമ്പാടി: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെയും മണർകാട് ഗ്രാമപഞ്ചത്തിന്റെയും കറവ പശുകൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം അരീപ്പറമ്പ് ക്ഷീര സംഘത്തിൽ നടന്നു. മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു ഉദ്ഘാടനം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത അംഗം ബിജു തോമസ്, മണർകാട് ഗ്രാമപഞ്ചായത്ത് അംഗം പൊന്നമ്മ രവി, പാമ്പാടി ക്ഷീരവികസന ഓഫീസർ എം.വി കണ്ണൻ, സംഘം പ്രസിഡന്റ് വി.സി സ്‌കറിയ, സംഘം ഭരണസമിതി അംഗങ്ങളായ എം.എൻ മോഹനൻ, പി.എം ജോസഫ്, വി.ജെ രാധാമണി, സംഘം സെക്രട്ടറി കെ.എസ് റ്റിജോ എന്നിവർ പങ്കെടുത്തു.