neduknm

നെടുംകുന്നം: നെടുകുന്നം ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്.പിള്ള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ലതാ ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോ ജോസഫ്, കെ.എൻ ശശീന്ദ്രൻ, പ്രിയ ശ്രീരാജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷിജുകുമാർ, ശുചിത്വ മിഷ്യൻ കോ-ഓർഡിനേറ്റർ വി.നോബിൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ ഹരിത കർമ്മസേനാ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരെ ആദരിച്ചു.