കോട്ടയം : ശബരിമല സ്വർണപ്പാളി സംഭവത്തിൽ സർക്കാർ സി.ബി.ഐ അന്വേഷണത്തിന് നടപടി സ്വീകരിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി.മുരളീധരൻ ആവശ്യപ്പെട്ടു. ഒന്നും മറയ്ക്കാനില്ലെങ്കിൽ, ഹൈക്കോടതി അന്വേഷണം എന്ന തൊടുന്യായം പറഞ്ഞ് സർക്കാർ ഒളിച്ചോടരുത്. ദേവസ്വം വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി വാസവൻ പറയുന്നത് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ രക്ഷിക്കാനാണ്. ദേവസ്വം സ്വത്തായ ദ്വാരപാലക പാളിയുടെ വാറന്റി എങ്ങനെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലായെന്ന് ബോർഡ് പ്രസിഡന്റ് വിശദീകരിക്കണം. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണം.