ചങ്ങനാശേരി : മഹാത്മ നേച്ചർ ആൻഡ് ആനിമൽ കൺസർവേഷൻ സൊസൈറ്റിയുടെയും മാടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ മൃഗക്ഷേമദിനം ആചരിച്ചു. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. മാത്യു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ബാബു കുരീത്ര മുഖ്യപ്രഭാഷണം നടത്തി. ഡോ.കെ.ടി പുന്നൂസിനെ ആദരിച്ചു. ഗോസംരക്ഷകരെ മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ ആദരിച്ചു. പശു വളർത്തലിലൂടെ അതിജീവനം എന്ന വിഷയത്തിൽ ഡോ.ജോർജ് കുര്യൻ, ഡോ.പി.ബിജു എന്നിവർ ക്ലാസ് നയിച്ചു.