കോട്ടയം: ഡ്രീം ക്യാച്ചേഴ്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് വല്യാടിന്റെ നേതൃത്വത്തിൽ അഞ്ചാമത് അയ്മനം ജലോത്സവവും ചെറുവള്ളങ്ങളുടെ മത്സരവള്ളംകളിയും വഞ്ചിപ്പാട്ടും ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഐക്കരശായിൽ മീനച്ചിലാറ്റിൽ നടക്കും. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി ഫ്‌ലാഗ് ഓഫ് ചെയ്യും. കോട്ടയം ഡിവൈ.എസ്.പി കെ.എസ് അരുൺ സമ്മാനദാനം നിർവഹിക്കും.