ചിറക്കടവ്: പഞ്ചായത്തിലെ വളർത്തുനായകൾക്കുള്ള പേവിഷ പ്രതിരോധകുത്തിവെപ്പ് ക്യാമ്പ് 7ന് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ഏഴിന് രാവിലെ 9.30 മുതൽ 11.30 വരെ പൊൻകുന്നം ടൗൺഹാൾ, 1.30 മുതൽ മൂന്നുവരെ ചെന്നാക്കുന്ന് പള്ളിപ്പടി, എട്ടിന് രാവിലെ 9.30 മുതൽ 11.30 വരെ മണ്ണംപ്ലാവ് പകൽവീട്, 1.30 മുതൽ മൂന്നുവരെ ചെറുവള്ളി അമ്പലംപടി, ഒൻപതിന് രാവിലെ 9.30 മുതൽ 11.30 വരെ മൂലേപ്ലാവ്, തെക്കേത്തുകവല മൃഗാശുപത്രികൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.