വെമ്പള്ളി: കാണക്കാരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എട്ടിന് വൈകുന്നേരം നാലിന് മുൻപായി Keralolsavam. com എന്ന പോർട്ടലിൽ ആധാർ കാർഡ്, ഫോട്ടോ, ഫോൺ നമ്പർ ഉൾപ്പെടെ ചേർത്ത് രജിസ്റ്റർ ചെയ്യണം. കാണക്കാരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ക്രിക്കറ്റ്, ഫുട്ബാൾ, ഷട്ടിൽ, മറ്റ് കായിക, കലാമത്സരങ്ങൾ 11, 12 തീയതികളിലായി നടക്കും. 15 വയസ് പൂർത്തിയായവരും 40 വയസ് കഴിയാത്തവരുമായ യുവജനങ്ങൾക്കാണ് മത്സരങ്ങൾ. വിശദ വിവരങ്ങൾ പഞ്ചായത്ത് ഓഫീസ് മുഖേന ലഭിക്കും. ഫോൺ: 04822 228337.