
ചങ്ങനാശേരി: കുറിച്ചി ഗ്രാമപഞ്ചായത്തും, യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം 2025ന്റെ സമാപന സമ്മേളനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം സ്മിനു സിജോ സമ്മാനദാനം നിർവഹിച്ചു. യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ ഷാജി, സ്ഥിരം സമിതി അദ്ധ്യക്ഷരായ പ്രീതാകുമാരി, പ്രശാന്ത് മനന്താനം, പഞ്ചായത്തംഗങ്ങളായ ബിജു എസ്.മേനോൻ, അഭിജിത്ത് മോഹനൻ, അനീഷ് തോമസ്, വിജു പ്രസാദ്, ആസൂത്രണ സമിതി അംഗങ്ങളായ എം.എൻ മുരളീധരൻ നായർ, ബിജു തോമസ്, അഗസ്റ്റിൻ കെ.ജോർജ്, യുവജനക്ഷേമ ബോർഡംഗം അനീഷ കണ്ണൻ എന്നിവർ പങ്കെടുത്തു.