
തുരുത്തുമ്മ: എസ്.എൻ.ഡി.പി യോഗം 550ാം നമ്പർ തുരുത്തുമ്മ ശാഖയിൽ യൂത്ത്മൂവ്‌മെന്റ് ആരംഭിച്ച ശ്രീനാരായണവായനശാലയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സെക്രട്ടറി എം.പി സെൻ നിർവഹിച്ചു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ.എം മനു അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് അനൂപ് പുഷ്‌കരൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രമേശ് കോക്കാട്ട്, ശാഖ സെക്രട്ടറി രാമചന്ദ്രൻ, യൂണിയൻ കൗൺസിലർ എം.പി ബിജു, പി.കെ ബാബു, എസ്.സുജിത്ത്, വർഷ സജിത്ത്, ഷീബ മധു, എന്നിവർ പങ്കെടുത്തു. യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് പവിത്ര സെലിക്കുട്ടൻ സ്വാഗതവും, യൂത്ത് മൂവ്‌മെന്റ് യൂണിറ്റ് സെക്രട്ടറി എം.ബി അഭയ്‌ദേവ് നന്ദിയും പറഞ്ഞു.