blok

കോട്ടയം: കെ സ്മാർട്ട് വഴി സംസ്ഥാനത്ത് ഇതുവരെ രണ്ടുലക്ഷം കെട്ടിട നിർമാണ പെർമിറ്റുകൾ നൽകിയെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങൾ കെ സ്മാർട്ടിലൂടെ അനായാസമാക്കി. ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്നത് പഴങ്കഥയായി. ഒരുവർഷത്തിനുള്ളിൽ കേരളം മാലിന്യക്കൂമ്പാരമില്ലാത്ത ആദ്യ സംസ്ഥാനമായി മാറുമെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.കെ. ആശ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.