വിരിപ്പുകാലാ: ഗുരുധർമ്മ പ്രചരണ സഭ വിരിപ്പുകാലാ കൺവൻഷൻ സംബന്ധിച്ച ആലോതനായോഗം കോട്ടയം ജില്ല കമ്മിറ്റി, ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ചേർന്നു. കൺവൻഷൻ നവംബർ 14, 15 തീയതികളിൽ വിരിപ്പുകാലാ സെന്ററിൽ നടക്കും. ജില്ലാ പ്രസിഡന്റ് ആർ.സലിംകുമാർ ആദ്യക്ഷത വഹിച്ചു. ചന്ദ്രൻ പുളിങ്കുന്ന്, ഷിബു മൂലേടം, കമലാസനൻ വൈക്കം, കെ.കെ സരളപ്പൻ, ഷൈലജ പൊന്നപ്പൻ, പ്രസന്നൻ കാരിമഠം, രങ്കൻ വിരിപ്പുകാല, സി.എം വിജയൻ തുടങ്ങിയവർ സംസാരിച്ചു. വിശ്വൻ ആറ്റുചിറ സ്വാഗതവും പ്രസാദ് ആലഞ്ചേരി നന്ദിയും പറഞ്ഞു.