രാമപുരം: രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ തിരുനാൾ 7 മുതൽ 16 വരെ നടക്കും. 7ന് രാവിലെ 9ന് കുർബാന, 9.30ന് പാലാ രൂപത മാതൃവേദി, പിതൃവേദി തീർത്ഥാടനം, 10ന് കുർബാന, 2ന് ഐങ്കൊമ്പ് ഇടവകയിൽ നിന്നും തീർത്ഥാടനം, 2.15ന് കുർബാന, വൈകിട്ട് 4ന് ചിറ്റാർ ഇടവകയിൽ നിന്ന് തീർത്ഥാടനം, 4.30ന് കുർബാന.
8ന് രാവിലെ 10.15ന് എഫ്സിസി ക്ലാരിസ്റ്റ് മഠങ്ങളിൽ നിന്നും തീർത്ഥാടനം, ഉച്ചയ്ക്ക് 2.15 ന് തീർത്ഥാടനം, 2.30ന് കുറിഞ്ഞി ഇടവകയിൽ നിന്നും കുർബാന, വൈകിട്ട് 4 ന് ആകാശ പറവകളുടെ കൂട്ടുകാർ തീർത്ഥാടനം, 4.30 ന് കുർബാന.
9ന് രാവിലെ 10.15 ന് വെള്ളിലാപ്പള്ളി എസ്.എച്ച് മഠങ്ങളിൽ നിന്ന് തീർത്ഥാടനം, 2.15 ന് പാലാ രൂപതാ കത്തോലിക്കാ കോൺഗ്രസ് തീർത്ഥാടനം.
10ന് രാവിലെ 10.15 ന് രാമപുരം സി എം സി മഠത്തിൽ നിന്നും തീർത്ഥാടനവും തിരുമണിക്കൂർ ആരാധനയും, 11 ന് കുർബാന, 2.15 ന് മുണ്ടാങ്കൽ ഇടവകയിൽ നിന്നും തീർത്ഥാടനം, 2.30ന് കുർബാന, 6.30ന് രാത്രി ആരാധന.
11ന് രാവിലെ 10.45 ന് കരൂർ ബോയ്സ് ടൗണിൽ നിന്നും തീർത്ഥാടനം, വൈകിട്ട് 6.30ന് ജപമാല പ്രദക്ഷിണം.
12ന് രാവിലെ 5, 6, 6.10, 7.50 എന്നീ സമയങ്ങളിൽ കുർബാന നടക്കും, 9.20ന് മിഷൻ ലീഗ് സൺഡേ സ്‌കൂൾ തീർത്ഥാടനം.
13 ന് രാവിലെ 10.45ന് മാതൃവേദി, പിതൃവേദി, ലിജിയൻ ഓഫ് മേരി തീർത്ഥാടനം, 11ന് കുർബാന, 2.15ന് കൊണ്ടാട് പള്ളിയിൽ നിന്നും തീർത്ഥാടനം, 4.30ന് കുർബാന.
14 ന് രാവിലെ 9.00 ന് വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്,10.45ന് ഫ്രാൻസിസ്‌കൻ മൂന്നാം സഭാ, വിൻസെന്റ് ഡി പോൾ തീർത്ഥാടനം, 11ന് കുർബാന, 2.15ന് നീറന്താനം സെന്റ് തോമസ് പള്ളിയിൽ നിന്ന് തീർത്ഥാടനം.
15 ന് രാവിലെ 9ന് കുർബാന, 10.30ന് കരിസ്മാറ്റിക് പ്രേഷിത സംഗമം, പാലാ രൂപതാ തീർത്ഥാടനം, വൈകിട്ട് 4.15ന് തിരുസ്വരൂപ പ്രതിഷ്ഠ, എസ്.എം.വൈ.എം പാലാ രൂപതാ തീർത്ഥാടനം, 6ന് പുറത്തുനമസ്‌കാരം, 6.30ന് പ്രദക്ഷിണം.
16ന് രാവിലെ 5.15ന്, 6ന് സപ്രാ നമസ്‌കാരം, 9ന് നേർച്ച വെഞ്ചരിപ്പ്, 10ന് തിരുനാൾ കുർബാന ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, 10.30ന് പദയാത്ര, 12ന് തിരുനാൾ പ്രദക്ഷിണം, 1.30നും, 4.30നും കുർബാന.