രാമപുരം: പൂകൃഷിയുടെ ആദ്യവിളവ് പള്ളിയിലും ക്ഷേത്രത്തിലും സമർപ്പിച്ച് എസ്.എച്ച്.എൽ.പി സ്‌കൂളിലെ കുട്ടികൾ. സ്‌കൂൾ അങ്കണത്തിൽ നട്ടുവളർത്തിയ പുഷ്പങ്ങളുടെ വിളവെടുപ്പാണ് നടന്നത്.
രാമപുരം പള്ളിയിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലും, രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലും പൂക്കൾ സമർപ്പിച്ചു. സ്‌കൂൾ പരിസരത്തെ കൃഷിത്തോട്ടം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് കുട്ടികൾ ബെന്തി കൃഷി നടത്തിയത്. കണ്ണിനും മനസിനും കുളിർമ്മ നൽകുന്ന ബെന്തി പുഷ്പങ്ങൾ സ്‌കൂൾ പരിസരത്ത് വിരിഞ്ഞതോടെ കുട്ടികളും ആവേശത്തിലായി. കാർഷിക സംബന്ധമായി ഒട്ടനവധി കാര്യങ്ങൾ ചെയ്തുവരുന്ന മികച്ച ഹരിത വിദ്യാലയം കൂടിയാണ് എസ് എച്ച് എൽ പി സ്‌കൂൾ.