പാലാ: എൽ.ഡി.എഫ് സർക്കാരിന്റെ ജനപക്ഷ ഇടപെടലുകൾ വിശദീകരിക്കുന്ന കുടുംബസംഗമങ്ങൾക്ക് ജനപങ്കാളിത്തത്തോടെ പാലായിൽ തുടക്കമായി.വാർഡ് തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
വനം വന്യജീവി വിഷയം, ഭൂപതിവ് ചട്ടഭേദഗതി ഉൾപ്പെടെ സർക്കാരിന്റെ ജനപക്ഷ ഇടപെടലുകളും സമാനതകൾ ഇല്ലാത്ത ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായിക നയങ്ങളും നടപടികളും ഏവരും സ്വാഗതം ചെയ്യുന്നതായും പ്രമുഖ സമുദായ സംഘടനകൾ നൽകുന്ന ഉറച്ച പിന്തുണ മുന്നണിക്ക് വൻ നേട്ടമായതായും മുത്തോലി കാണിയക്കാട് വാർഡിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്ത കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു.
യോഗത്തിൽ സജേഷ് ശശി അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ: ലോപ്പസ് മാത്യു, ബെന്നി മൈലാടൂർ, ഔസേപ്പച്ചൻ തകിടിയേൽ, ടോബിൻ കെ.അലക്സ്, അഡ്വ.പി.ആർ.തങ്കച്ചൻ, ജോയി കൊമ്പനാൽ, കെ.എസ്.പ്രദീപ് കുമാർ, മാത്തുകുട്ടി ചേന്നാട്ട്, ജോമോൻ ആന്റണി, രാജൻ മുണ്ടമറ്റം, പുഷ്പ ചന്ദ്രൻ, ജിജി ജേക്കമ്പ്, അനില മാത്തുക്കുട്ടി, ജയ ശശികുമാർ, ടോമി നടയത്ത്, ജയ്സൺ മാന്തോട്ടം, ജോസുകുട്ടി പൂവേലി എന്നിവർ പ്രസംഗിച്ചു.
കരൂർ മണ്ഡലം കുടുംബ സംഗമം വലവൂരിൽ നടന്നു. ലാലിച്ചൻ ജോർജ്, ടോബിൻ കണ്ടനാട്ട്, എം.ടി. സജി, പെണ്ണമ്മ ജോസഫ്, ഫിലിപ്പ് കുഴികുളം, നവീൻ മാത്യു, കെ.ജി. പ്രകാശ്, ജോർജ് വേരനാകുന്നേൽ, ജിൻസ് ദേവസ്യാ, കുഞ്ഞുമോൻ മാടപ്പാട്ട്, കെ.ബി. സന്തോഷ്, സാജു വെട്ടത്തേട്ട്, ബെന്നി മുണ്ടത്താനം എന്നിവർ പ്രസംഗിച്ചു.