അയർകുന്നം: ലോക വയോജനദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 107ാം നമ്പർ അയർകുന്നം ശാഖയിൽ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ മുതിർന്ന ശാഖാംഗങ്ങളെ ആദരിച്ചു. ശാഖാ പ്രസിഡന്റ് ഡോ.വി.രാധാകൃഷ്ണൻ
അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്‌മെന്റ്യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി ആക്കുളം യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.പ്രസാദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ശാഖ സെക്രട്ടറി മോഹനൻ റ്റി.എൻ, യൂത്ത്മൂവ്‌മെന്റ് കിഴക്കൻ മേഖല കൗൺസിലർ നിഷാന്ത് റ്റി.എൻ, വനിതാസംഘം പ്രസിഡന്റ് രജനി ബിനു, യൂത്തുമൂവ്‌മെന്റ് പ്രസിഡന്റ് അരുൺകുമാർ സി.എസ്, വൈസ് പ്രസിഡന്റ് ആകാശ് ബാബു, സെക്രട്ടറി ദേവജിത്ത് സി.ആർ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ :ലോക വയോജനദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം അയർകുന്നം ശാഖയിൽ യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന ശാഖാ അംഗങ്ങളെ ആദരിച്ചപ്പോൾ.