mythri

കോട്ടയം: തെങ്ങണ നെഹ്‌റു മെമ്മോറിയൽ ലൈബ്രറിക്ക് മൈത്രീ ജനകീയ കൂട്ടായ്മ ചെയർമാൻ മൈത്രീ ഗോപീകൃഷ്ണൻ ശിവഗിരി മാസിക സ്‌പോൺസർ ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.സി ആന്റണി അദ്ധ്യക്ഷത വഹിച്ചു. മൈത്രീ ഗോപീകൃഷ്ണൻ ആമുഖ പ്രസംഗം നടത്തി. സുകുമാരൻ നെല്ലിശേരി, ലൈബ്രറി സെക്രട്ടറി സജി മാത്യു, കെ.ആർ ഗ്രൂപ്പ് ചെയർമാൻ കെ.ആർ ശ്യാംകുമാർ, ജോയിന്റ് സെക്രട്ടറി സി.കെ അൻസാർ, വി.പി മോഹനൻ, കെ.എ കുഞ്ഞുമോൻ, രഞ്ജിത്ത് ബാബു, പ്രസാദ് കാലായിൽ, ആശ്വാസ് ജി.കൃഷ്ണൻ, പ്രശോഭ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.