preetha-rajesh

വൈക്കം ; ഹരിത റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്ത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി വൈക്കം ഗവ. വെസ്​റ്റ് ഹയർസെക്കൻഡറി സ്കൂളിന്റെ ചു​റ്റുഭാഗങ്ങളും ഗ്രൗണ്ടും ശുചീകരിച്ചു. സ്‌കൂളിന്റെ ചു​റ്റും നിറഞ്ഞിരുന്ന പുൽക്കെട്ടുകളും മാലിന്യങ്ങളും നീക്കം ചെയ്തു. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജീവൻ ശിവറാം അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക ആർ. ശ്രീദേവി, കൗൺസിലർമാരായ ബി. ചന്ദ്രശേഖരൻ, അശേകൻ വെള്ളവേലി, ലേഖ ശ്രീകുമാർ, ഹരിത മുൻപ്രസിഡന്റ് അഡ്വ.ചന്ദ്രബാബു എടാടൻ, വൈസ് പ്രസിഡന്റ് വി.നന്ദുലാൽ ശാന്തി പുഷ്പം, സെക്രട്ടറി പി.എം സന്തോഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.