
മീനടം: പൊത്തൻപുറം കിഴക്കേമുറിയിൽ കെ.കെ വർഗീസ് (വർഗീസ് കിഴക്കേമുറി, 91) നിര്യാതനായി. ദീർഘകാലം മാങ്ങാനം ക്രൈസ്തവ ആശ്രമം, കങ്ങഴ എം.ജി.ഡി.എം ഹോസ്പിറ്റലിൽ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കവിയും സാഹിത്യകാരനമായിരുന്ന പരേതൻ നിരവധി പുസ്തക രചനയും നടത്തിയിട്ടുണ്ട്. ഭാര്യ:പരേതയായ സാറാമ്മ (റിട്ട.ഹെഡ്‌നേഴ്‌സ് എം.ജി.ഡി.എം ഹോസ്പിറ്റൽ) പുതുപ്പള്ളി മൂലക്കോണത്ത് കുടുംബാംഗം. മക്കൾ: പ്രകാശ് (ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ പൂനെ), പ്രഭാ (റാഷിദ് ഹോസ്പിറ്റൽ ദുബായ്). മരുമക്കൾ: സൂസൻ ബേബി (റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് കോട്ടയം), ജയൻ (ദുബായ്). സംസ്‌കാരം ബുധനാഴ്ച 12.30ന് നോർത്ത് മീനടം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഡോ.യൂഹാനോൻ മാർ ദിയസ്‌ക്കോറോസ് കാർമ്മികത്വം വഹിക്കും.