വൈക്കം: ക്ഷേത്രനഗരിയിൽ അഷ്ടമിക്ക് കേളികൊട്ടുയരുന്നു. ഡിസംബർ 1നാണ് വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി മഹോത്സവം കൊടിയേറുക. തന്ത്രിമാരുടെ കാർമ്മികത്വത്തിൽ രാവിലെ 6.30നും 7.30നും ഇടയിലാണ് കൊടിയേ​റ്റ്. കൊടിയേ​റ്ററിയിപ്പ് നവംബർ 30ന്. ഡിസംബർ 12 നാണ് വൈക്കത്തഷ്ടമി. വൈക്കത്തഷ്ടമിയുടെ മുന്നോടിയായ പുള്ളിസന്ധ്യവേലയുടെ കോപ്പുതൂക്കൽ ഒക്ടോബർ 24ന് രാവിലെ 6.15 നും 9.45 നും ഇടയിൽ ദേവസ്വം കലവറയിൽ നടക്കും.
പുള്ളിസന്ധ്യവേല ഒക്ടോബർ 27, 29, 31, നവം.2 തീയതികളിലാണ് നടക്കുക.
മുഖസന്ധ്യവേലയുടെ കോപ്പുതൂക്കൽ നവംബർ 3ന് രാവിലെ 7.15 നും 9.15 നും ഇടയിലാണ്. മുഖസന്ധ്യവേല നവംബർ 4 മുതൽ 7 വരെ നടക്കും.
വൈക്കത്തഷ്ടമിയുടെ കോപ്പുതൂക്കൽ നവംബർ 30ന് രാവിലെ 10 നും 11.30നും ഇടയിലാണ്.
ഒന്നാം ഉത്സവദിനമായ ഡിസംബർ 1ന് കൊടിപ്പുറത്ത് വിളക്കും അഞ്ചാം ഉത്സവദിനമായ ഡിസംബർ 5, ആറാം ദിനമായ ഡിസംബർ 6, എട്ടാം ദിനമായ ഡിസംബർ 8, പതിനൊന്നാം ദിനമായ ഡിസംബർ 11 എന്നീ ദിവസങ്ങളിൽ ഉത്സവബലി' എഴാം ഉത്സവദിനമായ ഡിസംബർ 7ന് ഋഷഭവാഹനമെഴുന്നള്ളിപ്പ്. 8ന് വടക്കും ചേരിമേൽ എഴുന്നള്ളിപ്പ്. 9ന് നടക്കുന്ന തെക്കും ചേരിമേൽ എഴുന്നള്ളിപ്പ്.
പത്താം ഉത്സവനാളായ ഡിസംബർ 10ന് വലിയശ്രീബലി, വലിയവിളക്ക് എന്നിവ നടക്കും.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാർഗഴികലശം ഡിസംബർ 20 മുതൽ 29 വരെയാണ് നടക്കുക. കലശത്തിന്റെ ഭാഗമായ രുദ്രപൂജ ഡിസംബർ 30 നും ഉദയനാപുരം ക്ഷേത്രത്തിലെ ഉദയാസ്തമനപൂജ ഡിസംബർ 31 നുമാണ്.

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൊടിയേ​റ്റ് നവംബർ 26ന് രാവിലെ 6.30 നും7.45നും ഇടയിൽ നടക്കും. പ്രസിദ്ധമായ തൃക്കാർത്തിക ഡിസംബർ 4നാണ്. തൃക്കാർത്തിക ഉത്സവത്തിന്റെ കോപ്പുതൂക്കൽ നവംബർ 25ന് രാവിലെ 10.05നും 11.45നും ഇടയിൽ നടക്കും. ഡിസംബർ 5ന് നടക്കുന്ന ആറാട്ടോടെ ഉദയനാപുരത്തെ കാർത്തിക ഉത്സവം സമാപിക്കും.