കോട്ടയം: കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി അയിത്തം നിർത്തലാക്കണമെന്നും ഇതിനായി സത്വരനടപടികൾ സ്വീകരിക്കണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിച്ച് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം നിലനിർത്തണമെന്നും എസ്.ആർ.പി സംസ്ഥാന കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ നടപടി സ്വീകരിക്കാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.ചന്ദ്ര ബോസ് അറിയിച്ചു. കോട്ടയത്ത് ചേർന്ന യോഗത്തിൽ സംസ്ഥാന ചെയർമാൻ ജെ.പി കുളക്കട അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രേംചന്ദ്രൻ അടൂർ, സനൽ കുമാർ ചേർത്തല, ശ്യാമള സോമൻ, ബാബു പൊൻകുന്നം, ഷിബു കോട്ടയം, വത്സല സോമൻ, അനിൽകുമാർ കൊല്ലം, ബാബു ഗോപിനാഥ് തിരുവനന്തപുരം, ഷാജി ലാൽ ആലപ്പുഴ, ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.