ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യമായി കിരാതികിരാത രൂപങ്ങളുടെ കളം എഴുതുന്നു. ഇതോടൊപ്പം കളമെഴുത്തുപാട്ടും നടത്തും. അഷ്ടമംഗല ദേവപ്രശ്ന പരിഹാരക്രിയകളുടെ ഭാഗമായി 20ന് ദീപാവലി ദിനത്തിലാണ് കളമെഴുതുന്നത്. കിരാതികിരാത രൂപങ്ങളുടെ കളം സാധാരണ ക്ഷേത്രങ്ങളിൽ പതിവില്ല. കാവിൻപുറം ക്ഷേത്രത്തിൽ ഇതാദ്യമായാണ് ഇത്തരം കളമെഴുതുന്നത്. കളത്തിൽ ത്രികാലപൂജയുടെ അവസാനം ദീപാരാധനയ്ക്ക് ശേഷം കളംതൊഴിലൂം കളംമായ്ക്കലും നടത്തും. പൗരാണിക ധൂളീരൂപാരാധനയുടെ തുടർച്ചയായി നടത്തുന്ന കളമെഴുത്തുംപാട്ടും ഓരോ ഭക്തർക്കും അവരുടെ നാളിലും പേരിലും കളത്തിൽ പൂജയിൽ പങ്കെടുക്കാം. ഫോൺ: 9745260444.