പാലാ: കടപ്പാട്ടൂർ ദേവസ്വം വാർഷിക യോഗം ദേവസ്വം പ്രസിഡന്റും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായ മനോജ് ബി.നായർ ഉദ്ഘാടനം ചെയ്തു. 2025-26 വർഷത്തേക്ക് 5,75,14,395 രൂപ വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ദേവസ്വം സെക്രട്ടറി എൻ.ഗോപകുമാർ അവതരിപ്പിച്ചു.