കുമരകം : കുമരകത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സ്വകാര്യ പന്നിഫാമിലെ പന്നികളെ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം മൃഗസംരക്ഷണ വകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീം കൊന്നു സംസ്ക്കരിച്ചു. മൂന്നരമാസം പ്രായമുള്ള 3 പന്നികളാണ് ഫാമിൽ അവശേഷിച്ചിരുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രത്യേക പ്രോട്ടോക്കോൾ പാലിച്ച് ദയാവധത്തിന് വിധേയമാക്കിയത്. ചീഫ് വെറ്ററിനറി ഓഫീസർ ഡോ സുജ.വി, കുമരകം വില്ലേജ് ഓഫീസർ രഖുകുമാർ, കുമരകം വെറ്ററിനറി സര്‍ജന്‍ ഡോ.സായി പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.