
കോട്ടയം : കേരള ലൈസൻസ്‌ഡ് ഫൈനാൻസിയേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെറുകിട പണമിടപാടുകാരെ സർക്കാർ സംരക്ഷിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഹേമചന്ദ്രൻ നായർ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി രാജ് കിഷോർ, ട്രഷറർ മാത്തുക്കുട്ടി, സംസ്ഥാന ഭാരവാഹികളായ ടി.എസ് ജോർജ്, എ.സി മോഹൻ, വി.എൻ പ്രഭാകരൻ, ബിജു ജോർജ്, അശോകൻ, രാജശേഖരൻ നായർ, ക്രിസ്റ്റഫർ സജിത്ത്, ബീന ചിറമേൽ, പ്രഭ ദിനേശ്, ജോർജ് ജോൺ, പാപ്പച്ചൻ കളിയ്ക്കൽ എന്നിവർ പങ്കെടുത്തു.