ചങ്ങനാശേരി: ചങ്ങനാശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിവിധ എൻ.എസ്.എസ് കോളജുകളിൽ നിന്നും വിരമിച്ച അദ്ധ്യാപകരുടെ സംഘടനയായ എൻ.എസ്.എസ്.ആർ.ടി.എയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടന്നു. പ്രസിഡന്റ് പ്രൊഫ.എസ്.ആനന്ദക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.വി.എസ് ശശികുമാർ, പ്രൊഫ.സി.ജയചന്ദ്രൻ, പ്രൊഫ.ആർ.ജയകുമാർ, പ്രൊഫ.വി.വനജ, പ്രൊഫ.അരവിന്ദാക്ഷൻപിള്ള, പ്രൊഫ.ദേവരാജൻ നായർ, പ്രൊഫ.കെ.വി നാരായണക്കുറുപ്പ്, പ്രൊഫ.ഗംഗദത്തൻ എന്നിവർ പങ്കെടുത്തു. സംഘടനയിലുള്ള മുഴുവൻ അംഗങ്ങളുടെയും മേൽവിലാസം ഉൾപ്പെടുത്തിയുള്ള മെമ്പേഴ്‌സ് ഡയറക്ടറി സീനിയർ അംഗങ്ങൾ പ്രകാശനം ചെയ്തു.