കോട്ടയം: ഉഴവൂർ പഞ്ചായത്തിലെ വികസന സദസ് ഇന്ന് കരുനെച്ചി ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ന്യുജന്റ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം. മാത്യു മുഖ്യ പ്രഭാഷണം നടത്തും. റിസോഴ്സ് പേഴ്സൺ കെ.ആർ. സുരേഷ് സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും പഞ്ചായത്ത് സെക്രട്ടറി ലിജോ ജോബ് തദ്ദേശ സ്ഥാപനത്തിന്റെ നേട്ടങ്ങളും അവതരിപ്പിക്കും.