അന്തിനാട് : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ അന്തീനാട് ഗവ. യു.പി സ്‌കൂളിന് പ്രവേശന കവാടവും, സംരക്ഷണഭിത്തിയും നിർമ്മാണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ബോസ്, പഞ്ചായത്തംഗം സ്മിത ഗോപാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ ജയ്സൺ കെ ജയിംസ്, ഷാജി വട്ടക്കുന്നേൽ, ബാബു കാവുകാട്ട്, പി.എസ്.ശാർങ്ധരൻ, എം.പി രാമകൃഷ്ണൻ നായർ മാന്തോട്ടം, വി.ഡി സുരേന്ദ്രൻ നായർ, സിബി പ്ലാത്തോട്ടം, ജോർജ് വാരാച്ചേരി, മാധവൻ നായർ, പി.ടി.എ പ്രസിഡന്റ് ശിവദാസ് വി.എം തുടങ്ങിയവർ പ്രസംഗിച്ചു.