പാലാ: വിളക്കിത്തല നായർ സമാജം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 20ന് പാലായിൽ നടക്കുന്ന റാലിയിൽ മീനച്ചിൽ താലൂക്കിൽ നിന്നും 1000 പേരെ പങ്കെടുപ്പിക്കാൻ സമാജം താലൂക്ക് നേതൃസമ്മേളനം തീരുമാനിച്ചു. സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.എ.ചന്ദ്രൻ അദ്ധ്യക്ഷനായി. ഭാരവാഹികളായ സി.ബി.സന്തോഷ്, ടി.എൻ.ശങ്കരൻ, പി.കെ.സുരേന്ദ്രൻ, പി.ബി.സിജു,വിശാഖ് ചന്ദ്രൻ, ലീലാമണി രവി, കെ.കെ രവീന്ദ്രൻ, ഷിനീബ് കുമാർ, കെ.എസ്. അജിത് കുമാർ, മനിജി റെജി എന്നിവർ പ്രസംഗിച്ചു.