തൃക്കൊടിത്താനം: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതി 2025- 26 ൽ നിന്ന് ഒരു കോടി നാൽപതു ലക്ഷം രൂപ വകയിരുത്തി ജില്ലയിലെ 22 സ്‌കൂളിൽ സ്ഥാപിച്ച സയൻസ് ലാബിന്റെ ജില്ലാതല ഉദ്ഘാടനം 11ന് വൈകുന്നേരം തൃക്കൊടിത്താനം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തും. ഹണി ജി.അലക്‌സാണ്ടർ പദ്ധതി വിശദീകരണം നടത്തും.