
വൈക്കം : നഗരസഭ വാർഷിക പദ്ധതിയൽപ്പെടുത്തി നഗരസഭ പരിധിയിലെ 3 ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. വൈകല്യത്തിന്റെ തോത്, ശാരീരിക ക്ഷമത, ലൈസൻസ് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. നഗരസഭ ഹാളിൽ നടന്ന യോഗത്തിൽ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.അയ്യപ്പൻ, കൗൺസിലർമാരായ സിന്ധു സജീവൻ, എസ്. ഹരിദാസൻ നായർ, ബിന്ദു ഷാജി, എബ്രഹാം പഴേകടവൻ, എം.കെ. മഹേഷ്, ലേഖ അശോകൻ, പി. ഡി. ബിജിമോൾ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥ ഡോ. ശ്രീമോൾ.എസ് എന്നിവർ പ്രസംഗിച്ചു.