ചങ്ങനാശേരി: വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം അടുത്തദിവസങ്ങളിൽ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. വാഴപ്പള്ളി പഞ്ചായത്തിലെ 21ാം വാർഡിൽ പൂർത്തിയാക്കിയ ആരോഗ്യവിഭാഗം സബ് സെന്ററിന്റെ ഉദ്ഘാടനമാണ് ആദ്യം നടക്കുക. ഇതിന് പുറമെ ഒന്നരകോടി രൂപ മുതൽ മുടക്കി ചീരഞ്ചിറയിൽ നിർമ്മിച്ചിരിക്കുന്ന വലിയ എം.സി.എഫ് കെട്ടിടത്തിന്റെ ഉദ്ഘാടനം. കേരളത്തിൽ തന്നെ ഇത്തരത്തിലുള്ള എം.സി.എഫ് ആദ്യത്തേതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ പറഞ്ഞു. കൂനന്താനത്ത് നിർമ്മാണം പൂർത്തിയാക്കിയ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും ഇതോടോപ്പം നടക്കും.