
ചങ്ങനാശേരി : കുറിച്ചി ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കുട്ടികളുടെ കലാമേള 'ശലഭോത്സവം' കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ.ആർ ഷാജി അദ്ധ്യക്ഷത വഹിച്ചു. ദേശീയ തലത്തിൽ നടന്ന പാരാഅത്‌ലറ്റ്ക്‌സിൽ പഞ്ചഗുസ്തി മത്സരത്തിൽ വെള്ളിമെഡൽ നേടിയ ജെയിംസ് ജോൺ വട്ടംപറമ്പിലിനെ ആദരിച്ചു. പ്രശാന്ത് മനന്താനം, പ്രീതാകുമാരി, കൊച്ചുറാണി ജോസഫ്, ഷീലമ്മ ജോസഫ്, ബിജു എസ്.മേനോൻ, അഭിജിത്ത് മോഹനൻ, വിജു പ്രസാദ്, മഞ്ചു രഘു, സിന്ധു സജി, പി.ജി ഷീനാമോൾ, സ്മിത ബൈജു, ശൈലജ സോമൻ, ജി.വിനീത എന്നിവർ പങ്കെടുത്തു.