കോട്ടയം: ഗുരുധർമ്മ പ്രചരണ സഭ 2226ാം നമ്പർ പാക്കിൽ യൂണിറ്റ് യോഗം സെക്രട്ടറി പി.കെ സുകുമാരന്റെ വസതിയിൽ നടന്നു. എം.വി രഘുനാഥൻ ഉദ്ഘാടനം ചെയ്തു. കോട്ടയം മണ്ഡലം സെക്രട്ടറി കെ.ജി കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.കെ സുകുമാരൻ സ്വാഗതവും, ശശികുമാർ നന്ദിയും പറഞ്ഞു.