
കോട്ടയം: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂർ നഗരസഭയിൽ കുടുംബശ്രീ ജില്ലാ മിഷൻ നിർമാൺ ഓർഗനൈസേഷനുമായി സഹകരിച്ച് തൊഴിൽമേള സംഘടിപ്പിച്ചു. ക്രിസ്തുരാജ പള്ളി പാരീഷ് ഹാളിൽ നടന്ന പരിപാടി നഗരസഭാദ്ധ്യക്ഷ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അജിതാ ഷാജി അദ്ധ്യക്ഷത വഹിച്ചു. വിജ്ഞാനകേരളം ജില്ലാ കോ-ഓർഡിനേറ്റർ പി. രമേശ് പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, ജില്ലാ പ്രോഗ്രാം മാനേജർ കെ .ജി പ്രീത, എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ സുനു ജോൺ എന്നിവർ പങ്കെടുത്തു.