പാലാ: ബി.ഡി.ജെ.എസ് പൂഞ്ഞാർ നിയോജകമണ്ഡലം നേതൃയോഗം ജില്ലാ ജനറൽ സെക്രട്ടറി മനു പള്ളിക്കത്തോടിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേൽ ഉത്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം എം.ആർ ഉല്ലാസ് സംഘടന വിശദീകരണം നടത്തി. കോട്ടയം ഈസ്റ്റ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.എൻ രവി, മണ്ഡലം പ്രസിഡന്റ് റെജിമോൻ കാളകെട്ടി, സെക്രട്ടറി വി.വി വാസപ്പൻ, ട്രഷറർ എം.എം മജേഷ്, സജീവൻ, ദിലീപ്, പി.എൻ. രവീന്ദ്രൻ, ബിഡ്സൺ മല്ലികശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.