
ചങ്ങനാശേരി : മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 ന് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, ചാണ്ടി ഉമ്മൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ തുടങ്ങിയവർ പങ്കെടുക്കും. പഴയ ഓഫീസ് കെട്ടിടം കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലായിരുന്നു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.14 കോടിയും, ബ്ലോക്ക് പഞ്ചായത്തിന്റെ 26 ലക്ഷം രൂപയും ചെലവഴിച്ചായിരുന്നു നിർമ്മാണം. 7900 സ്‌ക്വയർ ഫീറ്റിലാണ് കെട്ടിടം.