vanchinad

ഏറ്റുമാനൂർ : വഞ്ചിനാടിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കുന്നതിൽ ഇടപെടലുണ്ടാകുന്ന് കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി പതിനാറാം വാർഡ് അങ്കണവാടി നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുക്കുകയായിരുന്നു അദ്ദേഹം. ഫ്രണ്ട്‌സ് ഓൺ റെയിൽസ്, കൗൺസിലർ ഉഷാ സുരേഷ്, ബി.ജെ.പി ജില്ലാ ട്രഷറർ ശ്രീജിത്ത് കൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ലാൽ കൃഷ്ണ, ജില്ലാ സെക്രട്ടറി സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിയ്ക്ക് നിവേദനം നൽകി. മുതിർന്ന ബി.ജെ.പി നേതാവ് ഏറ്റുമാനൂർ രാധാകൃഷ്ണനും വഞ്ചിനാടിന്റെ സ്റ്റോപ്പുമായി ബന്ധപ്പെട്ട് നിരവധി തവണ നിവേദനം നൽകിയിരുന്നു.