കൊച്ചി: തുടർച്ചയായി ഏലം (മാർക്കറ്റിംഗ്, ലൈസൻസിംഗ് ) ചട്ടങ്ങൾ ലംഘിച്ചതിന് കട്ടപ്പനയിലെ കൊകൊ സ്‌പൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഏലം ഇ-ലേല ലൈസൻസ് റദ്ദാക്കാൻ സ്‌പൈസസ് ബോർഡ് തീരുമാനിച്ചു. കൊകൊ സ്‌പൈസസിന്റെ നടപടികൾ ഏലത്തിന്റെ നിയമാനുസൃത വ്യാപാരത്തിന് തടസമുണ്ടാക്കിയതായും കർഷകരെ ദോഷകരമായി ബാധിച്ചതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കൊകൊ സ്‌പൈസസിൽനിന്ന് കുടിശിക ലഭിക്കാനുള്ള കർഷകരും വ്യാപാരികളും 15 ദിവസത്തിനകം വിശദവിവരങ്ങളും രേഖകളും സഹിതം സ്‌പൈസസ് ബോർഡിന്റെ മാർക്കറ്റിംഗ് ഡയറക്ടർക്ക് രേഖാമൂലം പരാതി നൽകണമെന്ന് അധികൃതർ അറിയിച്ചു.