മുണ്ടക്കയം:സംസ്ഥാന സർക്കാർ വിജ്ഞാന കേരളം പദ്ധതി പ്രകാരം മുണ്ടക്കയം ഗ്രാമപഞ്ചായത്ത്, മുണ്ടക്കയം കുടുംബശ്രീ സി.ഡി.എസ്, കുടുംബശ്രീ ജില്ലാ മിഷൻ കോട്ടയം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ 14ന് മുണ്ടക്കയം സി.എസ്.ഐ പാരീഷ് ഹാളിൽ തൊഴിൽമേള തൊഴിൽപൂരം സംഘടിപ്പിക്കും. 20 ഓളം സ്ഥാപനങ്ങൾ പങ്കെടുക്കുന്ന തൊഴിൽമേളയിലേക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, ഐ.ടി.ഐ, വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. യോഗ്യത സർട്ടിഫിക്കറ്റ് പകർപ്പ്, ബയോഡാറ്റാ എന്നിവ സഹിതം ഉദ്യോഗാർഥികൾ രജിസ്‌ട്രേഷനായി രാവിലെ 9ന് എത്തണം. വിവരങ്ങൾക്ക് 7025153443, 7012 833 779.