മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ എല്ലാ മാസവും പ്രാർത്ഥനാ യോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന തിരുവചനയാത്ര സായാഹ്ന കൺവൻഷൻ ഇന്ന് വൈകുന്നേരം 6.30ന് പള്ളിയങ്കണത്തിൽ നടക്കും. ഫാ.ഡെന്നീസ് ഐക്കരകുടി വചന ശുശ്രൂഷ നടത്തും.