പൊൻകുന്നം: ശബരിമലയിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളിൽ പ്രശ്നപരിഹാരത്തിനായി അഖിലഭാരത അയ്യപ്പ സേവാ സംഘത്തിന്റെ കേന്ദ്രനേതൃത്വം ഇടപെടണമെന്ന് പൊൻകുന്നം യൂണിയൻ പൊതുയോഗത്തിൽ നിർദേശമുയർന്നു. ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിക്കുവാനും ഭക്തർ നൽകുന്ന കാണിക്കയും വിലപിടിപ്പുള്ള സാധനങ്ങളും നിയമാനുസൃതമായി സംരക്ഷിക്കുവാനും അധികാരികൾ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ക്ഷേത്രഭരണം ക്ഷേത്രവിശ്വാസികളിൽ എത്തുന്നതിനുള്ള നടപടികൾ ഭാവിയിലുണ്ടാകണമെന്നും യോഗം അഭിപ്രായപ്പെട്ടു.
യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻസെക്രട്ടറി ബി.ചന്ദ്രശേഖരൻനായർ, വൈസ്പ്രസിഡന്റ് കെ.ആർ.മുരളികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.