ഇളങ്ങുളം: സ്‌നേഹസമാജ് കേരള ജില്ലാകമ്മിറ്റിയും കെ.വി.വി.എസ് ഇളങ്ങുളം ശാഖയും ചേർന്ന് നാളെ രാവിലെ ഒൻപതിന് സൗജന്യ നേത്രപരിശോധനക്യാമ്പ് നടത്തും. ഇളങ്ങുളം മുത്താരമ്മൻകോവിൽ ഓഡിറ്റോറിയത്തിൽ എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ഉദ്ഘാടനം ചെയ്യും. കെ.വി.വി.എസ് ഇളങ്ങുളം ശാഖാപ്രസിഡന്റ് സി.കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.